ചലച്ചിത്രം

റോളക്സായി ആദ്യം പരി​ഗണിച്ചത് വിക്രമിനെ; ചെറിയ വേഷമെന്നു പറഞ്ഞ് തള്ളി

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വർഷത്തെ ഏറ്റവും ഹിറ്റായ സിനിമകളിൽ ഒന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. കമൽ ഹാസൻ നായകനായി എത്തിയ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിങ്ങനെ വൻ താരനിരയും അണിനിരന്നിരുന്നു. എന്നാൽ ഈ കഥാപാത്രങ്ങളേക്കാൾ ഹൈപ്പ് നേടിയത് സൂര്യയുടെ റോളക്സ് ആണ്. അവസാനഭാ​ഗത്ത് മിനിറ്റുകൾ മാത്രമാണ് ഉള്ളതെങ്കിലും റോളക്സ് ആരാധകരുടെ കയ്യടി നേടിയിരുന്നു. എന്നാൽ റോളക്സായി ലോകേഷ് ആദ്യം പരി​ഗണിച്ചത് സൂര്യയെ അല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 

ചിയാൻ വിക്രമിനെയാണ് റോളക്സായി ലോകേഷ് കണ്ടിരുന്നത്. കഥാപാത്രത്തെക്കുറിച്ച് താരത്തോട് ചർച്ച നടത്തിയിരുന്നെങ്കിലും നിരസിക്കുകയായിരുന്നു എന്നാണ് തമിഴ്‍ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. റോളക്സ് വളരെ ചെറിയ കഥാപാത്രമായതിനാൽ വിക്രം വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതിന് പകരം വിക്രം 2വിൽ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും വാർത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ കഥാപാത്രമായാണ് റോളക്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള കൈതി, വിക്രം സീക്വലുകളിലും ഈ കഥാപാത്രം എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

വിക്രമിനു ശേഷം വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ദളപതി 67 ന്റെ ചിത്രീകരണത്തിരക്കിലാണ് ലോകേഷ് കനകരാജ്. ഈ ചിത്രത്തിലെ ഒരു കഥാപാത്രമാകണം എന്നാവശ്യപ്പെട്ട് ലോകേഷ് വിക്രത്തെ സമീപിച്ചിരുന്നു. എന്നാൽ അതും വിക്രം വേണ്ടെന്നുവച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു