ചലച്ചിത്രം

മുപ്പതിലേറെ എല്ലുകൾ ഒടിഞ്ഞു; കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ജെറെമി റെന്നർ

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരം ജെറെമി റെന്നർക്ക് മഞ്ഞുമാറ്റുന്നതിനിടെ പരുക്കേറ്റു എന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ആഴ്ചയോളം ആശുപത്രിയിൽ ചെലവഴിച്ച താരം കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഫിസിയോ തെറാപ്പിയുമൊക്കെയായി ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് റെന്നർ. അപകടത്തിൽ തന്റെ 30 എല്ലുകൾ പൊട്ടിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം പരിക്കിനെക്കുറിച്ച് പറഞ്ഞത്. 

പ്രഭാത വ്യായാമങ്ങളും, പുതുവർഷ പ്രതിജ്ഞയുമെല്ലാം ഈ പ്രത്യേക പുതുവർഷം താറുമാറായി. വളരെ പെട്ടെന്നാണ് എന്റെ കുടുംബം ഒന്നാകെ ദുരന്തത്തിൽ നിന്ന് കരകയറിയത്. ഇപ്പോൾ സ്നേഹത്തോടെ ഒന്നിച്ച് കാര്യങ്ങൾ ചെയ്യുന്നതിലാണ് ശ്രദ്ധമുഴുവനും. എന്നോടും കുടുംബത്തിനോടും കാണിച്ച സ്നേഹത്തിനും സന്ദേശങ്ങൾക്കും നിങ്ങളോട് നന്ദി പറയാൻ ആ​ഗ്രഹിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും ഉള്ള സ്‌നേഹവും ബന്ധവും ആഴമേറിയതു പോലെ ഒടിഞ്ഞ 30-ലധികം അസ്ഥികൾ കൂടിച്ചേരുകയും കരുത്തു നേടുകയും ചെയ്യും. നിങ്ങൾക്കെല്ലാവർക്കും സ്നേഹവും അനുഗ്രഹവും.- ജെറേമി റെന്നർ കുറിച്ചു. 

ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.  വീടിന് സമീപത്തെ മഞ്ഞുനീക്കുന്നതിനിടെ കൂറ്റൻ യന്ത്രം ദേഹത്തേക്ക് പാഞ്ഞുകയറിയാണ് നടന് പരുക്കേറ്റത്. തുടർന്ന് ആകാശമാർഗ്ഗം ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും ജെറേമി പങ്കുവച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'