ചലച്ചിത്രം

'രാജമൗലിയെ കൊല്ലണം, ഇതിങ്ങനെ തുടരാനാവില്ല'; അസൂയ സഹിക്കാന്‍ പറ്റുന്നില്ലെന്ന് രാം ​ഗോപാൽ വർമ്മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 28-മത് ക്രിട്ടിക്സ് ചോയ്സ് പുരസ്ക്കാരം ലഭിച്ച ആർആർആർ സിനിമയുടെ സംവിധായകൻ എസ്എസ് രാജമൗലിക്ക് 'പരസ്യമായ വധ ഭീഷണി'.  'താങ്കളുടെ സുരക്ഷ വർധിപ്പിക്കുന്നത് നന്നായിരിക്കും കാരണം അസൂയ മൂത്ത് ഒരു കൂട്ടം സിനിമ സംവിധായകർ താങ്കളെ കൊല്ലാൻ പദ്ധതിയിടുന്നുണ്ട്, ഞാനും അതിന്റെ ഭാ​ഗമായ ഒരാളാണ് എന്നാൽ മദ്യപിച്ചത് കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പുറത്തായതെന്നും സംവിധായകൻ രാം ​ഗോപാൽ വർമ്മ ട്വിറ്ററിൽ തമാശരൂപേണ പറഞ്ഞു.

28മത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാര വേളയിൽ രാജമൗലി ടൈറ്റാനിക് സംവിധായകൻ ജേയിംസ് കാമറൂണുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് രാം ​ഗോപാലിന്റെ ട്വീറ്റ്. രാജമൗലി സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത നിമിഷങ്ങളിലൂടെയാണ് കടന്നു പോയതെന്നും ഇന്ത്യയിലെ മികച്ച സംവിധായകർ വരച്ചുവെച്ച രേഖ താങ്കൾ ലംഘിച്ചുവെച്ചും ചൂണ്ടിക്കാട്ടിയാണ് രാം ​ഗോപാലിന്റെ ഭീഷണി.

ഷോലെ സിനിമ സംവിധായകൻ രമേഷ് സിപ്പിയേയും ആദിത്യ ചോപ്ര, കരൺ ജോഹർ തുടങ്ങി ബൻസാലിമാരെയും താങ്കൾ മറികടന്നു. അതിൽ ഒരു വിഭാ​ഗം സംവിധായകൻ അസൂയപ്പെടുന്നുവെന്നും താനും അതിലൊരാളാണെന്നും രാം ​ഗോപാൽ പറഞ്ഞു. ജൂനിയർ എൻടിആറും രാം ചരൺ തേജയുമാണ് ചിത്രത്തിലെ മുഖ്യ വേഷം ചെയ്യുന്നത്. ബോളിവുഡിൽ നിന്നും ആലിയ ബട്ട്, അജയ് ​ദേ​വ്​ഗൺ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും