ചലച്ചിത്രം

മുകുന്ദൻ ഉണ്ണി പരാമർശം; തന്നെയും 'അമ്മ'യേയും അസഭ്യം പറയുന്നു; പരാതിയുമായി ഇടവേള ബാബു

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഉണ്ണി മുകുന്ദൻ അസോസിയേറ്റ്സിന് എതിരായ ഇടവേള ബാബുവിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് ഇടവേള ബാബുവിനെതിരെ വിമർശനം ഉന്നയിച്ചത്. ഇപ്പോൾ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നു എ‌ന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു. 

സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് താരം പരാതി നൽകി. താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഇൻസ്റ്റഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെ അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുകയാണ് എന്നാണ് താരം പറയുന്നത്. 

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് മുകുന്ദൻ ഉണ്ണി എത്തിയത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് മുകുന്ദൻ ഉണ്ണി വിലയിരുത്തപ്പെടുന്നത്. എന്നാൽ ചിത്രത്തെ രൂക്ഷഭാഷയിലാണ് ഇടവേള ബാബു വിമർശിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്