ചലച്ചിത്രം

അമ്മയുടെ മരണം താങ്ങാനായില്ല,, ആശുപത്രി മുറിയിൽ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് താരം രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. 73 വയസായിരുന്നു. കാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മയുടെ മരണവിവരം രാഖി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

അമ്മയുടെ കൈ എന്റെ തലയില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടു. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല. ഐ ലവ് യൂ അമ്മ. നിങ്ങളില്ലാതെ എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഇനി ആര് എന്നെ കേള്‍ക്കും. ആര് എന്നെ ആലിംഗനം ചെയ്യും. ഞാന്‍ ഇനി എന്തു ചെയ്യും. ഞാന്‍ എവിടെ പോലും. ഐ മിസ് യൂ അമ്മ.- രാഖി സാവന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആശുപത്രിയിലെ മുറിയില്‍ നിലത്തിരുന്നു കരയുന്ന രാഖിയുടെ വിഡിയോയ്‌ക്കൊപ്പമായിരുന്നു പോസ്റ്റ്. 

ബോളിവുഡിലെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. അമ്മയേയും അച്ഛനേയും സഹോദരനേയും നഷ്ടപ്പെട്ട എനിക്ക് നിങ്ങളുടെ വേദന മനസിലാകും. അവരുടെ ആത്മാവ് എപ്പോഴും നമുക്കൊപ്പമുണ്ടാകും.- എന്നാണ് ജാക്കി ഷറോഫ് കുറിച്ചത്. പവിത്ര പൂനിയ, രശ്മി ദേശായ്, ഋതിമ പണ്ഡിറ്റ്, അങ്കിത് തിവാരി തുടങ്ങിയ നിരവധി പേര്‍ കമന്റുകളുമായി എത്തി.

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്. നടൻ സൽമാൻ ഖാനാണ് ജയയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ട പണം നല്‍കിയത്‌. തുടര്‍ന്ന് രാഖി സല്‍മാനോട് പരസ്യമായി നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല