ചലച്ചിത്രം

'ഞാൻ മുസ്ലീമായതുകൊണ്ട് എനിക്കെന്തെങ്കിലും വ്യത്യാസമുണ്ടെന്ന് തോന്നിയിട്ടില്ല'; ഹുമ ഖുറേഷി

സമകാലിക മലയാളം ഡെസ്ക്

മുസ്ലീമായതിന്റെ പേരില്‍ തനിക്ക് സിനിമാ മേഖലയില്‍ നിന്ന് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി ഹുമ ഖുറേഷി. മുസ്ലീമായതിനാല്‍ താന്‍ വ്യത്യസ്തയാണെന്ന് തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. 

ഒരു മുസ്ലീമാണെന്നും വ്യത്യസ്തയാണെന്നും എനിക്കൊരിക്കലും തോന്നിയിട്ടില്ല. 50 വര്‍ഷമായി ഡല്‍ഹിയിലെ കൈലാഷ് കോളനിയില്‍ എന്റെ അച്ഛന്‍ റെസ്‌റ്റോറന്റ് നടത്തുന്നുണ്ട്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആളുകള്‍ക്ക് തോന്നുന്നുണ്ടാകും.- ഹുമ ഖുറേഷി പറഞ്ഞു. 

മുസ്ലീമായതിനാല്‍ സിനിമയില്‍ മാറ്റിനിര്‍ത്തല്‍ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എവിടെ നിന്നാണ് ഇത് വരുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. ഇത് ശരിയായ ചോദ്യമാണോ എന്നും ഹുമയോട് ചോദിച്ചു. ചോദ്യങ്ങള്‍ ചോദിക്കേണ്ടതാണെന്നും എല്ലാ സര്‍ക്കാരുകളും അതിന് മറുപടി നല്‍കണമെന്നുമാണ് താരം മറുപടി നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്