ചലച്ചിത്രം

'ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ ഇരിക്കില്ല, നല്ല പിള്ളേരാണ്'; ആർഡിഎക്സ് ടീമിനെക്കുറിച്ച് ബാബു ആന്റണി

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാബു ആന്റണി. ആർഡിഎക്സ് ആണ് താരത്തിന്റെ പുതിയ ചിത്രം. ഷെയിൻ നി​ഗം, നീരജ് മാധവ്, ആന്റണി വർ​ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽ തന്നെ പ്രധാന വേഷത്തിൽ കാണിക്കണം എന്നു പറഞ്ഞുകൊണ്ട് ഷെയിൻ നി​ഗം കത്ത് നൽകിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ബാബു ആന്റണി രം​ഗത്തെത്തിയിരിക്കുകയാണ്. 

ഷെയിന്‍ നിഗവും നീരജും പെപ്പെയും എല്ലാം വളരെ നല്ല കുട്ടികളാണെന്നാണ് ബാബു ആന്റണി പറയുന്നത്.  അവരൊക്കെ നല്ല കുട്ടികളാണ്. ബാബുചേട്ടായെന്നൊക്കെ വിളിച്ചു വളരെ നല്ല സ്‌നേഹത്തിലാണ്. ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ മൂന്നുപേരും ഇരിക്കില്ല. എനിക്ക് നല്ല പിളളാരായിട്ടാണ് എനിക്ക് തോന്നീയത്.- ബാബു ആന്റണി പറഞ്ഞു.

ഇവരൊക്കെ കുഴപ്പമുണ്ടാക്കുന്നു എന്നു പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും താരം വ്യക്തമാക്കി. എന്റെ അറിവില്‍ വല്യ സംഭവമൊന്നുമില്ല. എന്തെങ്കിലും ചെറിയ പ്രശ്‌നമുണ്ടെങ്കിലും അത് മീഡിയയില്‍ വരുമ്പോഴാണ് ഇങ്ങനെ. ഞാനുള്ളപ്പോഴൊക്കെ കൃതൃസമയത്ത് അവര്‍ സെറ്റിലെത്തുമായിരുന്നു. അവര്‍ തമ്മില്‍ ഈഗോയുള്ളതായി എന്റെ കാഴ്ചപ്പാടില്‍ തോന്നീയിട്ടില്ല.- താരം കൂട്ടിച്ചേർത്തു. 

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ഡിഎക്സ്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ ശ്രദ്ധനേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു