ചലച്ചിത്രം

'മൂന്നു വർഷത്തിനു ശേഷം വീണ്ടും രോ​ഗം'; വീണ നായർ ആശുപത്രിയിൽ

സമകാലിക മലയാളം ഡെസ്ക്

സിനിമയും ടെലിവിഷനിലും ഒരുപോലെ ശ്രദ്ധേയയാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ‌ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ട് തന്റെ രോ​ഗവിവരം പങ്കുവച്ചിരിക്കുകയാണ് വീണ നായർ. 

മൂന്നുവർഷത്തിനു ശേഷം വീണ്ടും തന്നെ ‘ഫൈബ്രോമയാൾജിയ’ ബാധിച്ചു എന്നാണ് താരം പറയുന്നത്. പുഷ്പ​ഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് വീണ ഇപ്പോൾ. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം രോ​ഗ വിവരം പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന് രോ​ഗമുക്തി ആശംസിക്കുന്നത്. 

വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3- 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല