ചലച്ചിത്രം

'ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും'; 1982ലെ ചിത്രവുമായി ബൈജു സന്തോഷ് 

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ മനംകവർന്ന നടനാണ് ബൈജു സന്തോഷ്. കോമഡി വേഷങ്ങളിലൂടെയും വില്ലനായുമെല്ലാം താരം സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബൈജു പങ്കുവച്ച ഒരു ഓർമച്ചിത്രമാണ്. 1982ലെ ചിത്രത്തിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന കുട്ടി ബൈജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. 

1982ൽ പുറത്തിറങ്ങിയ ശ്രീ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത "കേൾക്കാത്ത ശബ്ദം" എന്ന ചിത്രത്തിൽ ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും..- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവച്ചത്. മോഹൻലാലിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടി ബൈജുവാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലുള്ളത്. ‌

നിരവധി പേരാണ് ബൈജുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. അന്നും ഇന്നും ആ ഡയലോഗ് ഡെലിവറിയും തഗ്ഗും ഒരുപോലെ തന്നെ ഒരേ പൊളി- എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 

മോഹൻലാലിനൊപ്പം നിരവധി സിനിമകളിലാണ് ബൈജു അഭിനയിച്ചിട്ടുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ രാഷ്ട്രീയക്കാരന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ആര്‍ഡിഎക്സ് ആണ് ബൈജുവിന്‍റെ വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പു പിടിയില്‍; കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടില്‍ നിന്ന്

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അശ്ലീല വീഡിയോ വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്, പിന്നാലെ ഖേദ പ്രകടനം