ചലച്ചിത്രം

'ടൊവിനോയ്ക്ക് പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്'; വിനീത് ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിലും സംവിധാനത്തിലും സം​ഗീതത്തിലുമെല്ലാം തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരം ട്രോളുകളിൽ നിറഞ്ഞത് ചെന്നൈ പാസത്തിന്റെ പേരിലാണ്. താരത്തിന്റെ സിനിമകളിലെല്ലാം ചെന്നൈയ്ക്ക് വലിയ സ്ഥാനമുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും എത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. 

തന്നെ ചെന്നൈ സൂപ്പർ സ്റ്റാർ എന്നാണ് വിളിക്കുന്നത് എന്നാണ് വിനീത് പറഞ്ഞത്. ട്രോളുകളേക്കുറിച്ച് ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. 'എന്നെ ഒന്നും ലൈഫിൽ സൂപ്പർ സ്റ്റാർ എന്ന് ആരെങ്കിലും വിളിക്കുമെന്ന് വിചാരിച്ചിട്ടില്ല. ചെന്നൈ ഉള്ളത് കൊണ്ടാണ് സംഭവിച്ചത്. ടൊവിനോയ്ക്ക് ഒക്കെ മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ. എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാ വിളിക്കുന്നത്. വേറെ എന്ന വേണം. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. എന്നെ ഇപ്പോൾ പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ഞാൻ അവളോട് പറയും.'- ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു. 

പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം ചെന്നൈയിലായിരിക്കില്ല ഷൂട്ട് ചെയ്യുക എന്നും താരം വ്യക്തമാക്കി. എന്നാൽ ചിത്രത്തിൽ ചെന്നൈയെക്കുറിച്ച് പരാമർശമുണ്ട് എന്നാണ് പറയുന്നത്. ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകനായി എത്തുന്നത്. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'