ചലച്ചിത്രം

ടീ ബാഗില്‍ ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണം, ഗംഭീര ഐഡിയ എന്ന് ആരാധകര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ് ശ്രദ്ധ നേടുന്നത്. കയ്യില്‍ കിട്ടുന്നതെല്ലാം ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഉര്‍ഫിയുടെ പുതിയ ലുക്കാണ്. ടീ ബാഗുകള്‍കൊണ്ടാണ് ഉര്‍ഫി വസ്ത്രം തുന്നിയത്. 

ചായകുടിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഉര്‍ഫിയുടെ വിഡിയോ ആരംഭിച്ചിരിക്കുന്നത്. പിന്നാലെ ടീബാഗുകള്‍ കൊണ്ടുള്ള ഷോര്‍ട് ഡ്രസ് ധരിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. ഹലോ ഫ്രണ്ട്‌സ്, ചായ കുടിക്കൂ- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. 

സാധാരണ വിമര്‍ശനങ്ങളാണ് കൂടുതലായും ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ടീബാഗ് ഡ്രസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഗംഭീര ഐഡിയ ആണ് എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം