ചലച്ചിത്രം

'ബിനു ചേട്ടനെ കണ്ടു, അദ്ദേഹത്തിന് ഇപ്പോള്‍ ആവശ്യം വിശ്രമം, നിങ്ങള്‍ വന്ന് ശല്യം ചെയ്യരുത്'; വിഡിയോയുമായി അനൂപ്

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നുവെന്ന് ടെലിവിഷന്‍ ഷോ സംവിധായകനായ അനൂപ്. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയെ ആശുപത്രിയില്‍ എത്തി കണ്ടതിനു ശേഷമാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. ഇന്നലെ ബിനുവിന് ചെറിയ ഓപ്പറേഷന്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വിശ്രമത്തിലാണ് എന്നുമാണ് അനൂപ് പറയുന്നത്. താരം അപകടനില തരണം ചെയ്‌തെന്നും വ്യക്തമാക്കി. ബിനുവിന്റെ ആരോഗ്യനിലയേക്കുറിച്ച് അറിയാന്‍ വരുന്നവര്‍ അദ്ദേഹത്തെ ശല്യം ചെയ്യരുതെന്നും അനൂപ് വ്യക്തമാക്കി. 

തൃശൂരില്‍ വച്ചുണ്ടായ അപകടത്തില്‍ മിമിക്രി കലാകാരനായ കൊല്ലം സുധി മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ചികിത്സയിലാണ്. മഹേഷ് കുഞ്ഞുമോന്റെ അപ്പറേഷന്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു   

അനൂപിന്റെ വാക്കുകള്‍

ബിനു ചേട്ടനെ കണ്ടു. ഇന്നലെ ചെറിയൊരു സര്‍ജറി ഉണ്ടായിരുന്നു. മുഖത്ത് പൊട്ടലുണ്ട്. ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിലാണ്. ഗുരുതരാവസ്ഥയൊക്കെ തരണം ചെയ്തു. കുഴപ്പമൊന്നുമില്ല. ഒരുപാട് പേര് ചോദിക്കുന്നുണ്ട്. ബിനു തന്നെ പറഞ്ഞിട്ടാണ് ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. അദ്ദേഹവുമായി പത്ത് മിനിറ്റോളം സംസാരിച്ചു. കുറച്ചുവികാര ഭരിതമായി നിമിഷങ്ങളായിരുന്നു. ഐസിയുവിന് അടുത്തുള്ള മുറിയിലാണ് ഇപ്പോഴുള്ളത്. നിലവില്‍ വിശ്രമമാണ് അദ്ദേഹത്തിന് ആവശ്യമുള്ളത്. വളരെ പെട്ടെന്ന് രോഗം ഭേദമാകാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും. ആശുപത്രിയുടെ പുറത്ത് വന്ന് ഒരുപാടുപേര്‍ വിഡിയോ എടുക്കാന്‍ ശ്രമിക്കുന്നുണ്ട്.  പക്ഷേ നിങ്ങള്‍ വന്നു അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ ശ്രമിക്കരുത്. പുള്ളിക്ക് ഫോണ്‍ ഒന്നും ഉപയോഗിക്കാന്‍ പറ്റില്ല.  വേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിഥിക്കുക.  നിങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യം അതാണ്.  അവരുടെ കുടുംബത്തെ ബാധിക്കുന്ന അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക.  ബിനു എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്