ചലച്ചിത്രം

'എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഏറെ സ്‌നേഹമുണ്ട്, ഞാന്‍ സന്തോഷവാനാണ്'; തമന്ന പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെ വിജയ് വര്‍മ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായി മാറിയിരിക്കുകയാണ് തമന്ന ഭാട്ടിയയും വിജയ് വര്‍മയും. വിജയുമായി താന്‍ പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞ ദിവസമാണ് തുറന്നു പറഞ്ഞത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താനിപ്പോള്‍ ഏറെ സന്തോഷവാനാണ് എന്നാണ് വിജയ് വര്‍മ പറഞ്ഞത്. 

ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഏറെ സ്‌നേഹമുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ. ഞാന്‍ സന്തോഷവാനാണ്.- വിജയ് വര്‍മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിജയ് വര്‍മയുമായുള്ള ബന്ധത്തെക്കുറിച്ച് തമന്ന തുറന്നു പറഞ്ഞത്. തന്റെ ഹാപ്പി പ്ലെയ്‌സാണ് വിജയ് എന്നാണ് താരം വ്യക്തമാക്കിയത്. 

ലസ്റ്റ് സ്റ്റോറീസ്-2 ന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. താന്‍ ആഗ്രഹിച്ച പോലെ ഒരാളാണ് വിജയ് വര്‍മ. അദ്ദേഹവുമായി ഉണ്ടായ അടുപ്പം വളരെ സ്വാഭാവികമായിരുന്നു എന്നും തമന്ന പറഞ്ഞു. 'ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഒരാള്‍ക്ക് വേണ്ടി സ്ത്രീകള്‍ അവരുടെ ജീവിതം മുഴുവന്‍ മാറ്റിയെഴുതണമെന്നാണ് ഇന്ത്യയിലെ ചിന്താ?ഗതി. പങ്കാളികള്‍ക്ക് വേണ്ടി പലതും ചെയ്യേണ്ടി വരും. എന്നാല്‍ എനിക്ക് ഒന്നും ചെയ്യാതെ തന്നെ ഞാന്‍ സൃഷ്ടിച്ച എന്റെ ലോകത്തെ മനസിലാക്കുന്ന ഒരാളെ കിട്ടി. അയാള്‍ ആണ് എന്റെ സന്തോഷയിടം' തമന്ന പറഞ്ഞു. 

ഇരുവരും ഒരുമിച്ച് പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. നേരത്തെ ഒക്ടോബറില്‍ ദില്‍ജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരി കാണാനും കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഒരു ഫാഷന്‍ ഇവന്റിലും ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ആര്‍ ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ, സുജോയ് ഘോഷ്, അമിത് ശര്‍മ്മ എന്നിവര്‍ സംവിധാനം ചെയ്ത ആന്തോളജിയാണ് ഈ ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ