ചലച്ചിത്രം

വണ്ടി ചെക്ക് കേസിൽ അമീഷ പട്ടേലിന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: സിനിമ നിർമാതാവിന് വണ്ടി ചെക്ക് നൽകിയ കേസിൽ നടി അമീഷ പട്ടേലിന് ജാമ്യം. കേസിൽ റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ നടിക്ക് സീനിയർ ഡിവിഷൻ ജഡ്ജ് ഡി എൻ ശുക്ല ജാമ്യം അനുവദിച്ചു. ജൂൺ 21ന് കോടതിയിൽ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്.  

2018ല്‍ അജയ് കുമാര്‍ സിങ് എന്ന നിർമാതാവാണ് നടിക്കെതിരെ പരാതി നൽകിയത്. ദേസി മാജിക് എന്ന് പേരിട്ടിരുന്ന സിനിമ ചെയ്യുന്നതിന് നടിക്ക് നിർമാതാവ് രണ്ടര കോടി രൂപ നൽകിയിരുന്നു. എന്നാൽ പിന്നീട് സിനിമ മുടങ്ങിയപ്പോൾ വണ്ടി ചെക്ക് നല്‍കി നടി നിർമാതാവിനെ പറ്റിച്ചു എന്നാണ് പരാതി.   

സംഭവത്തിൽ നിരവധി തവണ കോടതിയിൽ ഹാജരാകാൻ നടിക്ക് സമൻസ് നൽകിയിരുന്നിട്ടും നടി ഹാജരായില്ല.  തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരായി ജാമ്യം നേടിയത്. സണ്ണി ഡിയോൾ നായകനാകുന്ന 'ഗദർ 2' എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

റെക്കോർഡ് വിലയിലും വിൽപ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വർണം