ചലച്ചിത്രം

‌​'ജനിക്കുന്നതിന് മുൻപ് ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും'; വിജയ് യേശുദാസ്

സമകാലിക മലയാളം ഡെസ്ക്

യേശുദാസിന്റെ മകൻ എന്ന ലേബലിലാണ് വിജയ് യേശുദാസ് സം​ഗീത രം​ഗത്തേക്ക് എത്തുന്നത്. മികച്ച ​ഗാനങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന താരം പിന്നീട് അഭിനയ രം​ഗത്തേക്കും കടന്നു. ഇപ്പോൾ ​ഗായകൻ, നടൻ എന്നീ നിലകളിൽ തിളങ്ങിനിൽക്കുകയാണ് താരം. ഇപ്പോൾ വാർത്തയിൽ നിറയുന്നത് യേശുദാസിനെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണ്. യേശുദാസിന്റെ മകനായി ജനിച്ചതിൽ താൻ യോ​ഗ്യനാണോ എന്ന് അറിയില്ല എന്നാണ് താരം പറഞ്ഞത്. ‌​ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്നും വിജയ് പറഞ്ഞു.

'യേശുദാസിന്റെ മകനായി ജനിച്ചതിൽ ഞാൻ യോഗ്യനാണോയെന്ന് എനിക്ക് അറിയില്ല. ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ പറയാൻ അറിയില്ല. മതപരമായ ഒരു കാര്യമല്ല ഇത്. ചിലപ്പോൾ ആത്മാവ് കടന്നു പോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവും അച്ഛനമ്മമാരെ തെരഞ്ഞെടുക്കുക. അവർക്ക് നന്നാവാൻ ഇങ്ങനത്തെ മാതാപിതാക്കൾ മതിയെന്ന് തോന്നിയിട്ടുണ്ടാകും'- വിജയ് യേശുദാസ് പറഞ്ഞു. 

സെൽഫി വിവാദവുമായി ബന്ധപ്പെട്ട് അച്ഛൻ നേരിട്ട വിമർശനങ്ങളെക്കുറിച്ചും വിജയ് പ്രതികരിച്ചു. അപ്പയുടെ പ്രായം പോലും നോക്കാതെയാണ് ചില ആളുകൾ പ്രതികരിച്ചത് എന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. ഏറ്റവും പുതിയ ചിത്രമായ ‘സാല്‍മന്‍ ത്രിഡി'യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയുടെ പ്രതികരണം. ഷലീല്‍ കല്ലൂർ സംവിധാനം ചെയ്യുന്ന 'സാല്‍മന്‍ ത്രിഡി' ജൂൺ 30നാണ് തിയറ്ററുകളിൽ എത്തുന്നത്. ജൊണീറ്റ ധോഡ, രാജീവ് പിള്ള, തന്‍വി കിഷോര്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ