ചലച്ചിത്രം

പ്രശസ്ത കോറിയോഗ്രാഫര്‍ രാകേഷ് മാസ്റ്റര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രശസ്ത തെലുഗു സിനിമാ നൃത്ത സംവിധായകന്‍ രാകേഷ് മാസ്റ്റര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

പ്രമേഹം അടക്കം നിരവധി അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിശാഖപട്ടണത്ത് സിനിമാ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് രാകേഷ് മാസ്റ്റര്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് തെലുഗു സിനിമയിലെത്തി. തെലുഗു സിനിമയില്‍ 15000 ഓളം പാട്ടുകള്‍ക്ക് രാകേഷ് മാസ്റ്റര്‍ നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ