ചലച്ചിത്രം

ലൈംഗികമായി അതിക്രമിച്ചു; നിര്‍മ്മാതാവിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പരാതിയുമായി യുവനടി; കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുവനടിയുടെ പരാതിയെ തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരയുടെ നിര്‍മ്മാതാവിനെതിരെയും മറ്റ് രണ്ടുപേര്‍ക്കെതിരെയും ലൈംഗികാതിക്രമ കേസ് എടുത്ത് പൊലീസ്. 'താരക് മേത്താ കാ ഉള്‍ട്ട ചഷ്മ' പരമ്പരയുടെ നിര്‍മ്മാതാവ് അസിത് കുമാര്‍ മോദിക്കും മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് മുംബൈ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് യുവനടി ലെംഗികാതിക്രമം ആരോപിച്ച് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്.

അതേസമയം, നടിയുടെ ആരോപണം നിര്‍മ്മാതാവ് നിഷേധിച്ചു. മോശം പെരുമാറ്റം മൂലമാണ് നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അസിത് കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിര്‍മ്മാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടിയുടെ പരാതി. 2008ല്‍ ആരംഭിച്ച ഈ പരമ്പര ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷോകളില്‍ ഒന്നാണ്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ജനപ്രിയമാണ് ഈ പരമ്പര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'