ചലച്ചിത്രം

'നാ റെഡി താ'; ലിയോയുടെ ആദ്യ ​ഗാനത്തിന്റെ പ്രൊമോ പങ്കുവെച്ച് ലോകേഷ് കനകരാജ്, സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

സമകാലിക മലയാളം ഡെസ്ക്

ളപതി വിജയ്‌യുടെ ജന്മദിനത്തിന് മുന്നോടിയായി ലിയോയുടെ ആദ്യ സർപ്രൈസ് പ്രൊമോ പങ്കുവെച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ജൂൺ 22നാണ് വിജയ്‌യുടെ 49മത് ജന്മദിനം. പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന് മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ്‌ കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് ലോകേഷ് വെളിപ്പെടുത്തിയത്.

"ഇന്താ പാടലായി പാടിയവർ നിങ്ങൾ വിജയ് " അഡ്വാൻസ് ജന്മദിനാശംസകൾ നേരുന്നു എന്ന കുറിപ്പോടെയാണ് ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ​ഗാനത്തിന്റെ പ്രൊമോ പങ്കുവെച്ചിരിക്കുന്നത്. വിജയ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതെന്നതാണ് ഒരു പ്രത്യേകത. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

താരത്തിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുന്ന ഗാനത്തിൽ ആയിരത്തിലധികം നർത്തകർക്കൊപ്പം അടുത്തിടെ ചിത്രീകരിച്ച ഗാനം ആയിരിക്കും ഇതെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ഒക്ടോബർ 19നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല