ചലച്ചിത്രം

ഷർട്ട് ഇഷ്ടപ്പെട്ടെന്ന് അവതാരക, അഭിമുഖത്തിനിടെ ഷർട്ടൂരി നൽകാൻ ഒരുങ്ങി ഷൈൻ ടോം ചാക്കോ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അതുപോലെ തന്നെ താരം വിവാദങ്ങളിലും നിറയാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് ഒരു തെലുങ്ക് ചാനലിന് താരം നൽകിയ അഭിമുഖമാണ്. ഷർട്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ അവതാരകയ്ക്ക് അഭിമുഖത്തിനിടെ താരം ഷർട്ട് ഊരി നൽകാൻ ഒരുങ്ങുകയായിരുന്നു. 

പുതിയ ചിത്രമായ രം​ഗബലിയുടെ പ്രമോഷന്റെ ഭാ​ഗമായാണ് അഭിമുഖം നടത്തിയത്. ചിത്രത്തിന്റെ സംവിധായകൻ പവൻ ബസം സെട്ടിയും താരത്തിനൊപ്പം അഭിമുഖത്തിനുണ്ടായിരുന്നു. അതിനിടെ ഷൈനിന്റെ ഡ്രസ്സിങ് സ്റ്റൈലിനെ അവതാരിക പ്രശംസിച്ചു. ഷർട്ട് ഇഷ്ടമായെന്ന് പറഞ്ഞതോടെ താരം ഷർട്ടിന്റെ ബട്ടനുകൾ ഊരുകയായിരുന്നു. പവൻ ഇത് തടയാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. 

എന്നാൽ ഷർട്ട് ഊരി നൽകിയാൽ താന്‌‍ സ്വീകരിക്കും എന്നാണ് അവതാരക പറഞ്ഞത്. ഷർട്ട് തന്നാൽ അത് ധരിക്കണം എന്നായി ഷൈൻ. ഷർട്ട് ധരിച്ച് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്യും എന്നായിരുന്നു അവതാരകയുടെ മറുപടി. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. എന്നാൽ തൊപ്പി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല എന്നായിരുന്നു ഷൈൻ പറഞ്ഞത്. കൈയിലുണ്ടായിരുന്ന കൂളിങ് ​ഗ്ലാസ് അവതാരകയ്ക്ക് വയ്ക്കാൻ താരം നൽകി. സമ്മാനമായി അത് താൻ‌ എടുത്തു എന്ന് അവതാരക പറഞ്ഞപ്പോൾ സമ്മാവമല്ല എടുത്തുകൊണ്ടുപോയതാണ് എന്നാണ് താരം പറഞ്ഞത്. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. കേരളം വിട്ടാലും സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ലല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ദസറയ്ക്കു ശേഷം ഷൈന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്