ചലച്ചിത്രം

"ഇനി കുറച്ച് മാസം വിശ്രമവും ഫിസിയോതെറാപ്പിയും, എത്രയുംപെട്ടെന്ന് മടങ്ങിവരാം": പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. 'വിലായത്ത് ബുദ്ധ'യുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് കീഹോൾ ശസ്ത്രക്രിയ നടത്തിയെന്നും ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും താരം അറിയിച്ചു. വിദഗ്ധരായ ഡോക്ടർമാരുടെ കൈകളിലാണ് താനെന്നും ഇനി കുറച്ച് മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആയിരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പൃഥ്വി അറിയിച്ചു. 

"ഹലോ! അതെ... വിലായത്ത് ബുദ്ധയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ എനിക്കൊരു അപകടമുണ്ടായി. ഭാഗ്യവശാൽ, ഞാൻ വിദഗ്ധരായ ഡോക്ടർമാരുടെ കൈകളിലാണ്, അവർ കീഹോൾ ശസ്ത്രക്രിയ നടത്തി, ഇപ്പോൾ ഞാൻ സുഖംപ്രാപിച്ചു വരികയാണ്. ഇനി കുറച്ച് മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആയിരിക്കും. ഈ സമയം ഫലപ്രദമായി ഉപയോ​ഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് പൂർണ്ണ മുക്തി നേടി എത്രയും വേഗം സുഖംപ്രാപിച്ച് പ്രവർത്തനങ്ങളിലേക്ക് എത്രയുംപെട്ടെന്ന് മടങ്ങിവരാൻ ഞാൻ പോരാടുമെന്ന് ഉറപ്പ്. ഈ അവസരത്തിൽ സ്നേഹവും കരുതലും കാണിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി.
നന്ദി!",  പൃഥ്വി കുറിച്ചു.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം മറയൂരിൽ നടക്കുന്നതിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നുള്ള സംഘട്ടനം ചിത്രീകരിച്ചശേഷം ചാടിയിറങ്ങുന്നതിനിടെ താരം തെന്നിവീണു. കാലിന്റെ ലിഗമെന്റിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ താരത്തിന്റെ ശസ്ത്രക്രിയ നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു