ചലച്ചിത്രം

'ഇവിടെ ‍ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി'; ആവേശമായി ‘കിങ് ഓഫ് കൊത്ത’ ടീസർ

സമകാലിക മലയാളം ഡെസ്ക്

കൊത്തയിലെ രാജാവിന് ​ഗംഭീര വരവേൽപ്പ്. ദുൽഖർ സൽമാന്റെ ​ഗംഭീര ​ഗെറ്റപ്പും മാസ് ആക്ഷനും ആവേശമായി ‘കിങ് ഓഫ് കൊത്ത’ ടീസർ. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ്. 

വമ്പൻ താരനിരകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരം​ഗമായി മാറിയ ഷബീർ കല്ലറക്കൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്ര അവതരിപ്പിക്കുന്നുണ്ട്.

ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി തമിഴ് നടൻ പ്രസന്ന എത്തുന്നു. താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്‌ജുവായി നൈല ഉഷയും വേഷമിടും. ദുൽഖർ ചെയ്യുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നത്.

അഭിലാഷ് എൻ ചന്ദ്രന്റെതാണ് തിരക്കഥ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം. നിമീഷ് രവിയാണ് ഛായാ​ഗ്രഹണം. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല