ചലച്ചിത്രം

ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷിത്, ധോനി...; താരങ്ങളുടെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ്, 21 ലക്ഷത്തിന്റെ ഷോപ്പിങ്, ആഢംബര ജീവിതം, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളുടെ അടക്കം സെലിബ്രിറ്റികളുടെ പേര് ഉപയോ​ഗിച്ച് ക്രഡിറ്റ് കാർഡുകൾ നിർമിച്ച് വൻ തട്ടിപ്പ്. ഓൺലൈനായി ലഭ്യമാകുന്ന ജിഎസ്‌ടി തിരിച്ചറിയല്‍ നമ്പർ ഉപയോഗിച്ച് പാൻ കാർഡ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ അ‍ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്രഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് 21.32 ലക്ഷത്തോളം രൂപയ്‌ക്ക് ഇവർ പർച്ചേസ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.

അഭിഷേക് ബച്ചൻ, ഷിൽപ ഷെട്ടി, മാധുരി ദീക്ഷിത്, ഇമ്രാൻ ഹാഷ്മി, മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോനി എന്നിവരുടെ പേരിലാണ് ഇവർ വ്യാജ ക്രഡിറ്റ് കാർഡുകൾ നിർമിച്ചത്.

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ഗൂളിൽ നിന്നും താരങ്ങളുടെ ജനന തീയതിയും പാൻ കാർഡ് വിവരങ്ങളും ചോർത്തി ആദ്യം വ്യാജ പാൻ കാർഡ് സംഘടിപ്പിക്കും. ഇതുപോലെ തന്നെ ആധാർ കാർഡും നിർമിച്ച ശേഷം ക്രഡിറ്റ് കാർഡിന് അപേക്ഷിക്കും. വിവരങ്ങൾ നൽകുന്നതിൽ പേരും മറ്റ് വിവരങ്ങളും താരങ്ങളുടെ നൽകും. വീഡിയോ-ഫോട്ടോ വേരിഫിക്കേഷന് സ്വന്തം ഫോട്ടോയും സമർപ്പിക്കും.

അതായത് അഭിഷേക് ബച്ചന്റെ പേരിൽ കാർഡ്, ഫോട്ടോ മറ്റൊരാളുടെ. ഒരു കംപ്യൂറിൽ നിന്ന് തന്നെ നിരവധി പ്രൊഫൈലുകൾ ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൂന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വൺ കാർഡ്' എന്ന സ്റ്റാർട്ട് ആപ്പ് കമ്പനി അപേക്ഷകൾ പരിശോധിക്കുന്നത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

7 കംപ്യൂട്ടറുകളിൽ നിന്നുമായി പ്രതികൾ സമർപ്പിച്ചത് 83 പേരുടെ പാൻ കാർഡ് വിവരങ്ങളാണെന്ന് കമ്പനി പറഞ്ഞു. ഇത് കോൺടാക്റ്റ്‌ലെസ് മെറ്റൽ ക്രെഡിറ്റ് കാർഡാണ്, വൺ കാർഡ് വൺ സ്‌കോർ ആപ്പിലെ വെർച്വൽ റെൻഡേഷൻ വഴി ഉപഭോക്താവിന് ഏത് ഓൺലൈൻ അല്ലെങ്കിൽ ആപ്പ് വഴിയും ഇത് ഉപയോ​ഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്