ചലച്ചിത്രം

'പ്രാർഥിച്ച എല്ലാവർക്കും നന്ദി', ആരോ​ഗ്യാവസ്ഥയെ കുറിച്ച് പറഞ്ഞ് മിഥുൻ 

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നതായി നടനും അവതാരകനുമായ മിഥുൻ രമേശ്. എല്ലാവരുടെയും പ്രാഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. ഇൻസ്റ്റാ​ഗ്രാമം സ്റ്റോറിയിലൂടെയാണ് മിഥുൻ തന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് ആരാധകരോട് പറഞ്ഞത്. ബെൽസ് പാഴ്സി എന്ന രോ​ഗത്തെ തുടർന്ന് ചികിത്സയിലാണെന്ന് മിഥുൻ തന്നെയാണ് അറിയിച്ചത്.  മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോ​ഗമാണിത്. 

നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്നതി മുഖത്തെ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്പുകൾ തളരുന്ന അവസ്ഥയാണ് ബെൽസ് പാഴ്സി എന്ന രോ​ഗാവസ്ഥ. പൂർണമായും സുഖപ്പെടുത്താൻ കഴിയുന്ന രോ​ഗമാണിത്. നേരത്തെ ​ഗായകൻ ജസ്റ്റിൻ ബീബറിന് ആ രോ​ഗാവസ്ഥയുണ്ടായിരുന്നു. ഈ രോ​ഗം ബാധിച്ചതിനെ തുടർന്ന് ജസ്റ്റിൻ ബീബർ വേൾഡ് ടൂർ മാറ്റിവച്ചിരുന്നു. കൂടാതെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിനും രോ​ഗം ബാധിച്ചിരുന്നു. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ബെൽസ് പാഴ്സി ബാധിച്ചപ്പോൾ ഇൻസ്റ്റാ​ഗ്രാമിലൂടെ മിഥുൻ ആരോ​ഗ്യാവസ്ഥ വിശദീകരിച്ച് വിഡിയോ പങ്കുവെച്ചിരുന്നു. ‘‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്.

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്.’’–മിഥുൻ പറഞ്ഞു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം