ചലച്ചിത്രം

'പുതിയ ബൂട്ടിൽ നടക്കാൻ പഠിക്കുന്നു'; നടി കനിഹയ്ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി കനിഹയ്ക്ക് കാലിന് പരിക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ കനിഹ തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. കണങ്കാലിനാണ് താരത്തിന് പരുക്കേറ്റത്. കൂടാതെ കാൽമുട്ടിന്റെ ലി​ഗമെന്റിനും പരുക്കേറ്റു. 

പ്ലാസ്റ്ററിട്ട കാലിൽ വാക്കറും പിടിച്ചു നിൽക്കുന്ന കനിഹയെയാണ് ചിത്രത്തിൽ കാണുന്നത്. താൻ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് താരം കുറിച്ചത്. ആറു ആഴ്ചത്തെ റെസ്റ്റാണ് താരത്തിനോട് പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ആഴ്ച കഴിഞ്ഞതായും താരം വ്യക്തമാക്കുന്നു. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

ഹരിദാസ് സംവിധാനം ചെയ്ത 'പെര്‍ഫ്യൂം' ആണ് കനിഹ അവസാനം അഭിനയിച്ച ചിത്രം. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. ‘ഭാഗ്യദേവത’, ‘പഴശ്ശിരാജ’, ‘സ്പിരിറ്റ്’ ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സുരേഷ് ഗോപി ചിത്രം ‘പാപ്പനിൽ’ പ്രധാന വേഷത്തിലെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്