ചലച്ചിത്രം

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു, അമ്മയെ നന്നായി നോക്കാന്‍ പറ്റുന്നതില്‍ സന്തോഷം; മന്യ

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാളം സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് മന്യ. ഏറെ നാളായി സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ്. ഇപ്പോള്‍ താരത്തിന്റെ വനിതാദിന പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. അമ്മയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എന്നാണ് താരം പറയുന്നത്. 

ആശുപത്രിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. അമ്മയ്ക്ക് നല്ല രീതിയിലുള്ള ചികിത്സ നല്‍കാന്‍ തനിക്കായതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. സ്വന്തം കാര്യങ്ങളും കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാമ്പത്തിക സ്വാതന്ത്രമാണ് സ്ത്രീകള്‍ക്ക് ഏറ്റവും അത്യാവശ്യമെന്നും മന്യ വ്യക്തമാക്കുന്നു. 

അമ്മയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഡയബറ്റീസ് കാരണം ഇരു വൃക്കകളും തകരാറിലായി. എനിക്ക് എന്റെ അമ്മയെ നല്ല രീതിയില്‍ നോക്കാന്‍ സാധിക്കുന്നതിലും മികച്ച ജീവിതം നല്‍കാന്‍ കഴിയുന്നതിലും ദൈവത്തോട് നന്ദി പറയുന്നു. നമ്മുടേയും വീട്ടുകാരുടേയും കാര്യങ്ങള്‍ നോക്കാവുന്ന തരത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ കൈവരിക്കുന്നതിലാണ് പ്രാധാന്യം. ആരെയും ആശ്രയിക്കാതെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ എന്റെ എന്റെ മകളേയും പഠിപ്പിക്കും. വിദ്യാഭ്യാസമുള്ളവരോ ഇല്ലാത്തവരെ എന്തുമാവട്ടെ നിങ്ങളുടേതായ രീതിയില്‍ മികവു തെളിയിക്കൂ.- മന്യ കുറിച്ചു. 

സിനിമയില്‍ സജീവമായിരുന്ന മന്യ പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അമേരിക്കയില്‍ ജോലി സമ്പാദിക്കുകയുമായിരുന്നു. ഇപ്പോള്‍ കുടുംബവുമൊത്ത് യുഎസ്സിലാണ് താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു