ചലച്ചിത്രം

'നിന്നെയോർത്ത് അഭിമാനിക്കുന്നു'; പൂർണിമയെ പ്രശംസിച്ച് ഇന്ദ്രജിത്ത്

സമകാലിക മലയാളം ഡെസ്ക്

റെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം റിലീസിന് എത്തിയത്. നിവിൻ പോളി, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയ വൻ താരനിരയിലാണ് ചിത്രം എത്തിയത്. എന്നാൽ പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയം കീഴടക്കിയത് പൂർണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രമായിരുന്നു. നിവിൻ പോളിയുടെ ഉമ്മയുടെ കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോൾ പൂർണിമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്ത്. 

പൂർണിമയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്. അവൾ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ ചെറിയ കഥാപാത്രമാവാൻ കഴിഞ്ഞു. നിന്നെയോർത്ത് അഭിമാനിക്കുന്നു.ഉമ്മ.- ഇന്ദ്രജിത്ത് കുറിച്ചു. നിരവധി പേരാണ് പൂർണിമയുടെ പ്രകടനത്തെ പ്രശംസിച്ച് കമന്റു ചെയ്തിരിക്കുന്നത്.  രഞ്ജിനി ജോസ്, അഭയ ഹിരൺമയി, ഇന്ദു എസ് എന്നിവരും പോസ്റ്റിനു താഴെ കമന്റുമായി എത്തി. 

1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെക്കുറിച്ചുള്ള ചിത്രമാണിത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് 'തുറമുഖം'. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് സമരങ്ങളും പ്രതിഷേധങ്ങളുമാണ്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകൻ ഗോപൻ ചിദംബരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്