ചലച്ചിത്രം

ചിരിച്ചിത്രവുമായി ഫഹദ് ഫാസിൽ; പാച്ചുവും അത്ഭുതവിളക്കും ടീസർ

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ടീസർ പുറത്ത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ അരങ്ങേറ്റ സിനിമയാണ് ഇത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഴുനീള ഹാസ്യ ചിത്രയിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നാണ് ടീസർ നൽകുന്ന സൂചന. 

മലയാളത്തിൽ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുകേഷ്, ഇന്നസന്റ്, ഇന്ദ്രൻസ്, നന്ദു തുടങ്ങിയ നിരവധി താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സേതു മണ്ണാർക്കാടാണു നിർമാണവും വിതരണവും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം.

ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ  ഹിറ്റായിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് ആസ്ഥാനത്തു പ്രദർശിപ്പിച്ചു സംവിധാകനുമായി ടെലികോം നടത്തിയ ഇന്ത്യയിലെ അപൂർവം ഡോക്യുമെന്ററികളിലൊന്നാണിത്. 

പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്.  
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ