ചലച്ചിത്രം

'ബാലയാണ് ഇപ്പോൾ എല്ലാം സഹിക്കുന്നത്, ഇനിയാരും ഇങ്ങനെയാകരുത്'; റിയാസ് ഖാൻ 

സമകാലിക മലയാളം ഡെസ്ക്

രൾ രോ​ഗബാധിതനായി ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. ഇപ്പോൾ താരത്തിന്റെ അവസ്ഥയെക്കുറിച്ച് നടൻ റിയാസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രോ​ഗത്തെ തുടർന്ന് ബാലയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അതിൽ സങ്കടമുണ്ടെന്നുമാണ് റിയാസ് പറയുന്നത്. അമിത മദ്യപാനം ആരോ​ഗ്യം നശിപ്പിക്കുമെന്ന മുന്നറിയിപ്പും റിയാസ് നൽകുന്നുണ്ട്. 

നമ്മള്‍ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കുക. ഒരു പ്രശ്‍നം വന്നാല്‍ അവര്‍ തന്നെയാണ് സഹിക്കുന്നത്. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്. നമ്മുടെ സങ്കടം പറയാം എന്നേയുള്ളൂ. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ.- റിയാസ് ഖാൻ പറഞ്ഞു. 

ഒരു ഫങ്ഷനു പോയാല്‍ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. ശരീരത്തിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ എല്ലാവരും ഞെട്ടും. വേറെ ഇനി ആരും ഇങ്ങനെ ആകേണ്ട എന്നേ എനിക്ക് പറയാനുള്ളൂവെന്നും റിയാസ് കൂട്ടിച്ചേർത്തു.

ബാല വേഗം രോഗം മാറി വീട്ടിലേക്ക് നല്ല ആരോഗ്യത്തോടെ വരട്ടേയെന്നാണ് എന്റെ പ്രാര്‍ഥന. ചെറുപ്പം തൊട്ടേ എനിക്ക് ബാലയെ അറിയാം. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയോടാണ് എനിക്ക് ആദ്യം അടുപ്പം. പിന്നീട് ബാലയുമായും താൻ നല്ല സൗഹൃത്തിലായെന്നും റിയാസ് ഖാൻ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ