ചലച്ചിത്രം

നിർമാണം ദുൽഖർ; ഷൈൻ ടോമിന്റെ 'അടി', റിലീസ് തീയതി പ്രഖ്യാപിച്ചു, ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അടി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 14ന് വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ടീസറർ പുറത്ത് വിട്ടാണ് ദൽഖർ അടിയുടെ റിലീസ് തീയതി അറിയിച്ചത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിക്ക് തിരക്കഥ എഴുതുന്നത്.

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. സുഡാനി ഫ്രം നൈജീരിയയുടെ എഡിറ്റർ നൗഫലാണ് അടിയുടെ എഡിറ്റിങ് നിർവഹിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ