ചലച്ചിത്രം

വിവാഹമോചനത്തിന്റെ സമയത്താണ് പുഷ്പയിലേക്ക് വിളിച്ചത്, വീട്ടിൽ അടങ്ങിയിരിക്കാൻ എല്ലാവരും പറഞ്ഞു; വെളിപ്പെടുത്തലുമായി സാമന്ത

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വർഷം രാജ്യം മുഴുവൻ തരം​ഗമായ ചിത്രമായിരുന്നു അല്ലു അർജുൻ നായകനായ 'പുഷ്പ: ദ റൈസ്'. സുകുമാർ സംവിധാനം ചെയ്‌ത ചിത്രത്തിൽ നായിക രശ്മികയ്‌ക്കൊപ്പം തന്നെ സാമന്ത ചെയ്‌ത അതിഥിവേഷവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു ​ഗാന​രം​ഗം ചെയ്യാൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുകയാണ് താരം.

പുഷ്പയിൽ സാമന്ത ചെയ്‌ത 'ഊ അണ്ടാവാ' എന്ന ​ഗാനം ഇന്നും ഹിറ്റ് ചാർട്ടിലുണ്ട്. എന്നാൽ ഈ ​ഗാനരം​​ഗത്തിൽ അഭിനയിക്കാൻ താൻ തീരുമാനിച്ചത് കുടുംബത്തെയും സുഹൃത്തുക്കളെയും എതിർത്തിട്ടാണെന്ന് സാമന്ത വെളിപ്പെടുത്തി. പുറത്തിറങ്ങാനിരിക്കുന്ന ശാകുന്തളം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയമായിരുന്നു അത്. വീട്ടിൽ അടങ്ങിയിരിക്കാനാണ് അന്ന് വീട്ടുകാർ പറഞ്ഞത്. തന്നെ ഏറ്റവും പിന്തുണയ്‌ക്കു‌ന്ന സുഹൃത്തുക്കൾക്ക് പോലും ഇക്കാര്യത്തിൽ എതിർ അഭിപ്രായമായിരുന്നു. എന്നാൽ ഈ ​​ഗാനരം​ഗം ചെയ്യുക എന്നത് എന്റെ നിലപാടായിരുന്നു. എന്തിനു ഒളിച്ചിരിക്കണം എന്നായിരുന്നു ആ സമയം ചിന്തിച്ചിരുന്നതെന്നും സാമന്ത ചൂണ്ടിക്കാ‍ട്ടി. 

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിവാഹജീവിതത്തോട് തന്റെ 100 ശതമാനം നൽകി. പക്ഷേ ശരിയായില്ല. ചിത്രത്തിൽ അഭിനയിച്ച ​ഗാനത്തിന്റെ വരികള്‍ ആകര്‍ഷിച്ചിരുന്നു. പിന്നെ കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം ഇതിന് മുൻപ് ചെയ്തിട്ടുമില്ല. ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തേപ്പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായല്ലെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദ റൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം