ചലച്ചിത്രം

'എന്റെ കുഞ്ഞായിരുന്നു, ഇത് അറിഞ്ഞതു മുതൽ കരയുകയാണ്'; ഇൻസ്റ്റ​ഗ്രാം ലൈവിൽ പൊട്ടിക്കരഞ്ഞ് നടി സദ

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സദ. നടി എന്ന നിലയിൽ മാത്രമല്ല മികച്ച സംരംഭക കൂടിയാണ് താരം. എർത്ത്ലിങ് എന്ന കഫെ താരത്തിന്റെ പേരിലുണ്ട്. ഇപ്പോൾ ഏറെ ദുഃഖകരമായ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ കഫെ ഈ മാസം കൂടി മാത്രമേ പ്രവർത്തിക്കൂ എന്നാണ് സദ പറഞ്ഞത്. കട ഒഴിഞ്ഞുകൊടുക്കാൻ ഉടമസ്ഥർ പറഞ്ഞതോടെയാണ് താരം പ്രതിസന്ധിയിലായത്. ഇൻസ്റ്റ​ഗ്രാം ലൈവ് വിഡിയോയിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദുഃഖവാർത്ത താരം പങ്കുവച്ചത്. 

2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. വീഗനിസത്തിന്‍റെ പ്രചാരകയായ സദ അത് പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് കഫേ തുടങ്ങിയത്. തന്റെ കുഞ്ഞിനെ പോലെയായിരുന്ന കഫേ എന്നാണ് താരം പറയുന്നത്. ഒരാഴ്ചയായി തകർന്ന അവസ്ഥയിലാണെന്നും സദ പറഞ്ഞു. കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമ ഏപ്രില്‍ മാസത്തില്‍ കഫേയുടെ വാര്‍ഷിക ദിനത്തിലാണ് തന്നോട് ഒഴിയാന്‍ പറഞ്ഞത്. ഒരു മാസമാണ് നോട്ടീസ് പിരീഡ് തന്നത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിന്റെ മനസു മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ അത് സാധ്യമല്ലെന്നും സദ പറഞ്ഞു. 

വിഡിയോയ്ക്കിടയിൽ സദ പലപ്പോഴും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഈ വിവരം അറിഞ്ഞതുമുതൽ താൻ ഉറങ്ങിയിട്ടില്ലെന്നും കരയുകയാണ് എന്നുമാണ് താരം പറഞ്ഞത്. ഇനി മൂന്നു മാസം മാത്രമാണ് എർത്ത്ലിങ്സ് പ്രവർത്തിക്കൂവെന്നും താരം വ്യക്തമാക്കി. അവസാന നാളുകളിൽ ആഘോഷമാക്കാൻ കഫേയിലേക്ക് ആരാധകരെ ക്ഷണിച്ചു. ബിസിനസ് മറ്റെവിടേക്കെങ്കിലും മാറ്റുമോ എന്ന് ഇപ്പോൾ പറയാനാകില്ല എന്നാണ് സദ പറയുന്നത്. താൻ മാനസികമായി തളർന്നിരിക്കുകയാണെന്നും അതിൽ തീരുമാനമെടുക്കാൻ ഇപ്പോൾ ആവില്ലെന്നും താരം പറഞ്ഞു. 

വളരെ മോശം അവസ്ഥയിലാണ് ഈ സ്ഥലം തനിക്ക് ലഭിച്ചത്. തന്റെ ആത്മാവും ജീവിതവും നൽകിയാണ് ഇതിനെ മനോഹരമായ ഇടമാക്കി മാറ്റിയത്. ആദ്യകാലത്ത് തന്റെ ദിവസത്തിന്റെ 12 മണിക്കൂറും ഇവിടെ ചെലവഴിച്ചു. പല വർക്കുകളും വേണ്ടെന്നുവച്ചു. കോവിഡ് കാലത്ത് മാസങ്ങളോളം അടച്ചുപൂട്ടിയപ്പോഴും വാടക മുടക്കിയിരുന്നില്ല. ബിൽഡിങ്ങിലെ  കെട്ടിടത്തില്‍ വേറെയും സ്ഥലങ്ങളുണ്ട് അതെല്ലാം ഒഴിഞ്ഞു കിടക്കുമ്പോഴാണ് നടന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് നിര്‍ത്തി പോകാന്‍ പറയുന്നത്. - സദ പറഞ്ഞു. 

കഫേയുടെ ഭാ​ഗമായ മോമോ എന്ന പൂച്ചയേക്കുറിച്ചും താരം പറഞ്ഞു. താൻ വരുന്നതിനു മുൻപ് തന്നെ മോമോ ഇവിടെയുണ്ടെന്നും അവനെ ഉപേക്ഷിക്കാതിരിക്കാൻ വീട്ടിലേക്ക് കൂട്ടിയെങ്കിലും അസ്വസ്ഥനായിരുന്നു എന്നുമാണ് സദ പറയുന്നത്. ഇനി വരുന്നവർ മോമോയെ അം​ഗീകരിക്കുമോ എന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. നിരവധി പേരാണ് താരത്തിന് ആശ്വാസവാക്കുകളുമായി എത്തിയത്. എർത്ത്ലിങ്സ് പൂട്ടരുതെന്നും മറ്റെവിടെയെങ്കിലും തുറക്കണമെന്നുമാണ് അവർ കുറിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്