ചലച്ചിത്രം

ആശ്വാസവാക്കുകളുമായി മമ്മൂട്ടി; വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് താരം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടൻ മമ്മൂട്ടി. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ എത്തിയാണ് താരം വന്ദനയുടെ അച്ഛയേയും അമ്മയേയും കണ്ടത്. 

ഇന്നലെ രാത്രി എട്ടേകാലോടെയാണ് താരം വന്ദനയുടെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. നടന്‍ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജറോമും വന്ദനയുടെ വീട്ടിലുണ്ടായിരുന്നു. 

പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ  കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു