ചലച്ചിത്രം

'കാരവനിൽ വന്നു കയറി, ഫുഡ് കൊടുത്തപ്പോൾ എന്റെ തോളിലായി'; പുതിയ ചങ്ങാതിക്കൊപ്പമുള്ള ചിത്രങ്ങളുമായി പ്രവീണ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് പ്രവീണ. ടെലിവിഷനിലും സിനിമയിലും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് താരം. ഷൂട്ടിങ്ങിന്റെ തിരക്കിനിടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന ഒരു കൊച്ചു സുഹൃത്തിനെക്കുറിച്ച് പ്രവീണ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തെരുവിൽ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞ് പ്രവീണയുടെ കാരവനിലേക്ക് കയറിവരുകയായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ തന്റെ തോളിലായി എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 

'തെരുവിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു പൂച്ച എന്റെ കാരവനിൽ വന്നുകേറി ഞാനുമായി ചങ്ങാത്തം ആയി. ഫുഡ് കൊടുത്തു ഇപ്പോൾ എന്റെ തോളിലുമായി.'- പ്രവീണ കുറിച്ചു. തോളിൽ കയറിയിരിക്കുന്ന കുഞ്ഞിപ്പൂച്ചയുടെ ചിത്രങ്ങളും പ്രവീണ പങ്കുവച്ചിട്ടുണ്ട്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. 

വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിനെ ഏറ്റെടുത്ത പ്രവീണയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. നല്ല മനസിന് ഉടമയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. നഖം കൊള്ളാതെ സൂക്ഷിക്കണമെന്നും വാക്സിൻ എടുക്കണം എന്നൊക്കെ മുന്നറിയിപ്പു നൽകുന്നവരുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു