ചലച്ചിത്രം

സുരേഷും സുമലത ടീച്ചറും ഒന്നിക്കുന്നു; സേവ് ദി ഡേറ്റ് വിഡിയോ പുറത്ത്, ആശംസകളുമായി ആരാധകർ, പക്ഷേ ഒരു ട്വിസ്റ്റുണ്ട്

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ആരാധകരുടെ മനംകവർന്ന കഥാപാത്രങ്ങളാണ് സുരേഷും, സുമലത ടീച്ചറും. ഇരുവരുടെ പ്രണയം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. രാജേഷ് മാധവനും നടി ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളായി എത്തിയത്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇവരുടെ സേവ് ദി ഡേറ്റ് വിഡിയോ ആണ്. 

അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന താരങ്ങളെയാണ് വിഡിയോയിൽ കാണുന്നത്. ഇറ്റ്സ് ഒഫീഷ്യൽ എന്ന അടിക്കുറിപ്പിലാണ് രാജേഷ് മാധവൻ വിഡിയോ പങ്കുവച്ചത്. മെയ് 29ന് വിവാഹിതരാകുന്നുവെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേർ എത്തി. എന്നാൽ ഇത് സിനിമാ പ്രമോഷൻ വിഡിയോയാണെന്നാണ് സൂചന.

സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് വിഡിയോ ഒരുക്കിയത്. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റിൽ. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’. 

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടുന്ന നടനാണ് രാജേഷ് മാധവൻ. മദനോത്സവം എന്ന സിനിമയിലാണ് താരം അവസാനം അഭിനയിച്ചത്. ചിത്രത്തിലെ ​ഗുണ്ടയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്‍റെ പേര്. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു