ചലച്ചിത്രം

'നിങ്ങള്‍ വിഡിയോയില്‍ കാണുന്നതല്ല സത്യം'; സല്‍മാന്റെ ബോഡിഗാര്‍ഡ് തള്ളിമാറ്റിയ സംഭവത്തില്‍ വിക്കി കൗശല്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത് സല്‍മാന്‍ ഖാന്റേയും വിക്കി കൗശലിന്റേയും വിഡിയോ ആണ്. സല്‍മാന്‍ ഖാന്‍ വരുന്ന വഴിയില്‍ നിന്ന് വിക്കി കൗശലിനെ സൂപ്പര്‍താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിനീക്കുന്നതായിരുന്നു വിഡിയോയില്‍. ഇതിനു പിന്നാലെ സല്‍മാനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി വിക്കി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

അബുദാബിയില്‍ നടന്ന ഐഐഎഫ്എ ചടങ്ങില്‍ വച്ചാണ് സംഭവമുണ്ടായത്. സംസാരിക്കാന്‍ അടുത്ത് ചെന്ന വിക്കിയെ സല്‍മാന്‍ അവഗണിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. പരിപാടിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ വിവാദ വിഡിയോയെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. വിഡിയോയില്‍ കാണുന്നതായിരിക്കില്ല യാഥാര്‍ത്ഥ്യം എന്നാണ് വിക്കി പറഞ്ഞത്. 

ഇത്തരത്തിലുള്ള നിരവധി അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ചയാവുന്നുണ്ട്. ഇതിലൊന്നും ഒരു കാര്യവുമില്ല. വിഡിയോയില്‍ നിങ്ങള്‍ കാണുന്നതല്ല സത്യം. അതേക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല.- എന്ന് വിക്കി കൗശല്‍ പറഞ്ഞു. 

അതിനിടെ പരിപാടിയില്‍ വച്ച് സല്‍മാന്‍ ഖാനും വിക്കി കൗശലും ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോയും പുറത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി

ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം ഉണ്ടോ?; ഇതാ അഞ്ചുടിപ്പുകള്‍

'മുഖത്ത് ഭാരം തോന്നും; ഭാഷയല്ല, മേക്കപ്പാണ് തെലുങ്കിലെ പ്രശ്നം': സംയുക്ത