ചലച്ചിത്രം

'ഷിജു, പാറയിൽ വീട്, നീണ്ടകര'; മലയാളത്തിലെ ആദ്യ വെബ് സീരീസ്, കേരള ക്രൈം ഫയൽസ് ട്രെയിലർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


ലയാളത്തിലെ ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ ട്രെയിലർ പുറത്ത്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം പൊലീസ് ഇൻവെസ്റ്റി​ഗേഷൻ സ്റ്റോറിയായാണ് വരുന്നത്.  ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് എത്തുക. 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരിൽ ഉദ്വേ​ഗം ജനിപ്പിക്കുന്നതാണ്. 

ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം. പ്രതി എന്നു സംശയിക്കുന്ന ഷിജു, പാറയിൽ വീട് നീണ്ടകര എന്നയാൾക്കു വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. അജു വര്‍ഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങളും സീരീസിന്റെ ഭാ​ഗമാകുന്നുണ്ട്. ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. 

ജൂൺ 23 മുതൽ സീരീസ് സ്ട്രീമിങ് തുടങ്ങും. ജൂണ്‍, മധുരം എന്നീ സിനിമകൾക്കു ശേഷമാണ് അഹമ്മദ് കബീർ കേരള ക്രൈം ഫയൽസ് ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിർമ്മിക്കുന്നത്.  ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സം​ഗീത സംവിധായകൻ. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു