ചലച്ചിത്രം

'ഈ സർക്കാർ എന്റെ കൂടി അല്ലേ?', കേരളീയത്തിൽ തന്റെ സിനിമകളില്ല; വേദനയുണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോൻ

സമകാലിക മലയാളം ഡെസ്ക്

കേരളീയം വാരാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ തന്റെ ചിത്രങ്ങൾ ഉൾപ്പെടുത്താത്തിൽ അമർഷം രേഖപ്പെടുത്തി നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോൻ. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ചിത്രങ്ങൾ കേരളീയം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാത്തതിൽ വേദനയുണ്ടെന്ന് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

'മേളയിൽ പ്രദർശിപ്പിക്കുന്ന എല്ലാ ചിത്രങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതിനൊപ്പം എന്റെ ഒരു വിഷമവും കൂടി അറിയിക്കാനാണ് ഈ വിഡിയോ. ഈ സർക്കാർ എന്റെയും കൂടി ആണെല്ലോ. അതുകൊണ്ട് എന്റെ ദുഃഖം സർക്കാരിനെ ബോധ്യപ്പെടുത്തുകയാണ്' എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വിഡിയോ ആരംഭിക്കുന്നത്.

ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചപ്പോൾ ചില സംവിധായകരുടെ രണ്ട് ചിത്രങ്ങളും തിയറ്ററിൽ ഓടാത്ത ചിത്രങ്ങളും വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ചിത്രങ്ങൾ ഇല്ലെന്നത് വിഷമവും വേദനയും ഉണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. 

തന്റെ 'സമാന്തരങ്ങൾ' എന്ന സിനിമയുടെ 10 ഡിപ്പാർട്ട്മെന്റുകൾ താൻ ഒറ്റയ്ക്ക് ചെയ്തതും ആ സിനിമക്ക് ദേശീയ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചതുമാണ്. ബാലചന്ദ്ര മേനോന്റെ സിനിമകൾ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ സ്വന്തം പ്രേക്ഷകരോട് നീതി പുലർത്തേണ്ടതുള്ളതു കൊണ്ടാണ് ഇത് തുറന്നു പറയുന്നതെന്നും വിഡിയോയിൽ ബാലചന്ദ്രമേനോൻ പറയുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ