ചലച്ചിത്രം

നടി ഹുമൈറ ഹിമു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബം​ഗ്ലാദേശി നടി ഹുമൈറ ഹിമു ദുരൂഹ സാഹ​ചര്യത്തിൽ മരിച്ച നിലയിൽ. 37 വയസായിരുന്നു. അബോധാവസ്ഥയിൽ ഹുമൈറയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ ഹുമൈറ മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിയാവുദ്ദീൻ എന്ന റൂമിയെയാണ് വെള്ളിയാഴ്ച ധാക്കയിൽവച്ച് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) പിടികൂടിയത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. 

വ്യാഴാഴ്ചയാണ് ഹുമൈറയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുന്നത്. കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുൻപ് കൂടെയുണ്ടായിരുന്ന ആശുപത്രിയിൽ എത്തിച്ച സുഹൃത്ത് കടന്നു കളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന് സൂചന ലഭിച്ചത്. 

ബംഗ്ലാദേശിലെ പ്രമുഖ സിനിമ–സീരിയൽ നടിയാണ് ഹുമൈറ ഹിമു. താരവും സിയാവുദ്ദീനും പ്രണയത്തിലായിരുന്നു. ഇയാളുമായുണ്ടായ തർക്കത്തെ തുടർന്ന് ഹുമൈറ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ. 

2006ല്‍ നാടകത്തിലൂടെയാണ് താരം അഭിനയ രംഗത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകള്‍ സജീവമായി. ബാരി ബാരി സാരി സാരി, ഹൗസ് ഫുള്‍, ഗുല്‍ഷന്‍ അവന്യു എന്നീ സീരിയലുകളില്‍ വേഷമിട്ടു. അമര്‍ ബോന്ധു റാഷെദ് എന്നീ സിനിമയിലേക്ക് എത്തിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല