ചലച്ചിത്രം

'വളരെ അധികം വേദനയുണ്ട്, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇത് സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്‌തേനെ'; ഡീപ് ഫേക്ക് വിഡിയോയില്‍ രശ്മിക മന്ദാന

സമകാലിക മലയാളം ഡെസ്ക്

ന്റെ പേരില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ വളരെ വേദനയോടെയാണ് ഇത് പങ്കുവയ്ക്കുന്നത് എന്ന് പറഞ്ഞാണ് രശ്മിക തന്റെ കുറിപ്പ് ആരംഭിച്ചത്. ഇത്തരം കാര്യങ്ങള്‍ തനിക്ക് മാത്രമല്ല നമ്മള്‍ ഓരോരുത്തര്‍ക്കും അങ്ങേയറ്റം ഭയാനകമാണ് എന്നും താരം പറഞ്ഞു. ഇപ്പോള്‍ തന്നെ പിന്തുണയ്ക്കാന്‍ നിരവധി പേരുണ്ട്. എന്നാല്‍ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ ഇത് സംഭവിച്ചിരുന്നെങ്കില്‍ എങ്ങനെ നേരിടുമെന്ന് അറിയില്ലെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.

രശ്മിക മന്ദാനയുടെ കുറിപ്പ് വായിക്കാം

വളരെ അധികം വേദനയോടെയാണ് ഇത് പങ്കുവെക്കുന്നത്. എന്റെ പേരില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വിഡിയോയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ ഇതുപോലൊരു കാര്യം എനിക്ക് മാത്രമല്ല നമ്മള്‍ ഓരോരുത്തര്‍ക്കും അങ്ങേയറ്റം ഭയാനകമാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് വളരെയധികം പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. 

ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഭ്യുദേയകാംക്ഷികളോടും എനിക്ക് നന്ദിയുണ്ട്. എന്നാല്‍ ഞാന്‍ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചിരുന്നതെങ്കില്‍, ഇതിനെ എങ്ങനെയാവും നേരിടുക എന്നതിനെപ്പെറ്റി എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല.

ഇത്തരം ഐഡന്റിറ്റി മോഷണം നമ്മളില്‍ കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല