ചലച്ചിത്രം

'വയര്‍ കുറയ്ക്കാന്‍ എന്താണ് ഒന്നും ചെയ്യാത്തത്, ഭക്ഷണം കുറയ്ക്കണം'; പ്രസവകാലത്ത് പലതും വിഷമിപ്പിക്കും: സ്‌നേഹ

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷനിലെ ഇഷ്ടജോഡികളാണ് സ്‌നേഹയും ശ്രീകുമാറും. അടുത്തിടെയാണ് ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയത്. ഗര്‍ഭകാലം മുതലുള്ള വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുമായിരുന്നു. ഇപ്പോള്‍ പ്രസവകാലത്തും അതിനു ശേഷവും അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളേക്കുറിച്ചും മറ്റും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

'ഗര്‍ഭകാലത്തിന്റെ തുടക്കം എനിക്കും ശ്രീക്കും അത്ര ബുദ്ധിമുട്ട് ആയിരുന്നു. ഞാന്‍ കരയുകയും വഴക്കുകൂടുകയും ചെയ്യുമായിരുന്നു. ചെറിയ കാര്യം വരെ എന്നെ സങ്കടപ്പെടുത്തുമായിരുന്നു. ഗുളിക വാങ്ങാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ വരെ ഞാന്‍ ശ്രീയോട് ദേഷ്യപ്പെടുമായിരുന്നു. കുറിച്ചു കഴിഞ്ഞ് ശ്രീക്ക് മനസിലായി. ചെറിയ കാര്യങ്ങള്‍ക്കും പോലും ഞാന്‍ കരയുമായിരുന്നു.'- സ്‌നേഹ പറഞ്ഞു.

വീട്ടില്‍ ഗര്‍ഭിണിയുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും താരം പറയുന്നണ്ട്. തന്റെ അനുഭവത്തില്‍ നിന്നാണ് സ്‌നേഹ സംസാരിച്ചത്. 'വീട്ടില്‍ ഗര്‍ഭിണിയുണ്ടെങ്കില്‍ അവരെ കെയര്‍ ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. ഭര്‍ത്താവിന്റെ കാര്യം മാത്രമല്ല, വീട്ടിലും ജോലി ചെയ്യുന്നിടത്തുമെല്ലാം ആ പരിഗണ അവര്‍ക്ക് നല്‍കണം. ഗര്‍ഭകാലത്ത് പല ഭക്ഷണങ്ങളോടും കൊതിയുണ്ടാകും. അവരുടെ ആഗ്രഹങ്ങള്‍ സാധിക്കണം. ഗര്‍ഭകാലത്ത് നമ്മള്‍ അവരോട് എങ്ങനെ പെരുമാറുന്നു എന്ന ത് ഒരിക്കലും അവരുടെ മനസില്‍ നിന്ന് പോകില്ല. സ്‌നേഹവും കെയറിങ്ങും തരുന്നവരോട് ജീവിതകാലം മുഴുവന്‍ സ്‌നേഹമുണ്ടാകും. എന്നാല്‍ നമ്മുടെ മനസിനെ വേദനിപ്പിക്കുന്നവരെ ജീവിതത്തില്‍ നിന്നുതന്നെ കട്ട് ചെയ്ത് കളയും.'- സ്‌നേഹ കൂട്ടിച്ചേര്‍ത്തു. 

പ്രസവശേഷം കേള്‍ക്കേണ്ടിവന്ന ചില കാര്യങ്ങള്‍ തന്നെ ബാധിച്ചതായും താരം പറഞ്ഞു. 'പ്രസവം കഴിഞ്ഞശേഷം പലരും എന്നോട് ഭയങ്കരമായി തടിച്ചല്ലോ എന്നു പറയും. ഞാന്‍ പണ്ടും തടിച്ചിട്ടല്ലേ എന്നു ചോദിക്കുമ്പോള്‍ പഴയതിനേക്കാള്‍ തടിച്ചു എന്നാണ് അവര്‍ പറയുക. എന്താണ് വയര്‍ കുറയാന്‍ ഒന്നും ചെയ്യാത്തത്. സി സെക്ഷന്‍ കഴിഞ്ഞ ആളാണ് ഞാന്‍. ഓപ്പറേഷന്‍ കഴിഞ്ഞിട്ട് മൂന്നു മാസമായിട്ടുള്ളൂ. അപ്പോഴേക്കും ഞാന്‍ എങ്ങനെയാണ് വ്യായാമം ചെയ്യുക. ഇപ്പോഴൊന്നും ചെയ്യാന്‍ പറ്റില്ല കുറച്ചു കഴിയണം എന്നു പറഞ്ഞാല്‍ ഭക്ഷണം കുറയ്ക്കണം എന്ന് പറയും. നമ്മള്‍ വിചാരിച്ചാലും നടക്കാത്ത കാര്യമാണ് അത്. കുഞ്ഞിന് പാല് കൊടുക്കുന്നുണ്ട്. കുഞ്ഞിന് ആവശ്യമായവ എല്ലാം ലഭിക്കുന്നത് ഇതിലൂടെയാണ്. നമ്മള്‍ ഭക്ഷണം കുറവാണ് കഴിക്കുന്നതെങ്കില്‍ കുട്ടിയെ ആയിരിക്കും ബാധിക്കുക. ഈ കാര്യങ്ങള്‍ ദയവു ചെയ്ത് മനസിലാക്കണം. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിട്ടും പ്രസവം കഴിഞ്ഞ സ്ത്രീകളോട് എന്താണ് തടി കുറയ്ക്കാത്തത് എന്ന് ചോദിക്കും. ഇപ്പോഴും വെയ്റ്റ് എടുക്കാന്‍ പോലും പറ്റില്ല. വേദനയുണ്ട്.'- സ്‌നേഹ വിഡിയോയില്‍ പറയുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു