ചലച്ചിത്രം

സിനിമയിൽ എത്തിയിട്ട് 10 വർഷം; ട്രോളന്മാരോട് നന്ദി പറയാതിരിക്കാനാകില്ലെന്ന് കീർത്തി, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

വെള്ളിത്തിരയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി കീർത്തി സുരേഷ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിൽ താരം ആരോധകരോട് നന്ദി പറയുന്നുണ്ട്.

സിനിമയിൽ എത്തിയിട്ട് പത്ത് വർഷങ്ങൾ തികച്ചിരിക്കുയാണ്. വളരെ സന്തോഷമുണ്ട്. അച്ഛനും അമ്മയ്ക്കുമാണ് ആദ്യം നന്ദി പറയേണ്ടത്. അവരില്ലായിരുന്നുവെങ്കിൽ തനിക്ക് ഇങ്ങനെ ആരാധകരുടെ മുന്നിൽ വരാൻ കഴിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. തനിക്ക് സിനിമയിൽ തുടക്കം കുറിച്ച് തന്ന പ്രിയൻ അങ്കിളിനോട് എന്നെന്നും  കടപ്പാടുണ്ടാകുമെന്നും കീർത്തി കൂട്ടിച്ചേർത്തു.

ദൈവത്തിനും തന്നെ പിന്തുണയ്ച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. മികച്ച പ്രകടനവുമായി വീണ്ടും വരുമെന്നും താരം വിഡിയോയിൽ പറഞ്ഞു. കൂടാതെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തന്നെ സഹായിച്ച ട്രോളന്മാർക്കും താരം വിഡിയോയിൽ നന്ദി പറഞ്ഞു. 

പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമായിരുന്നു കീർത്തിയുടെ അരങ്ങേറ്റം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും 2019ൽ ലഭിച്ചു. സൈറണാണ് കീർത്തി നായികയാകുന്ന പുതിയ ചിത്രം. ജയംരവി നായകനായി എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൊലീസ് വേഷത്തിലാണ് കീർത്തി ചിത്രത്തിൽ എത്തുന്നത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം