ചലച്ചിത്രം

മൂന്ന് അല്ല നാല് കുട്ടികൾ; മക്കൾക്കൊപ്പം റീൽസ് ചെയ്‌ത് മനോജ് കെ ജയൻ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ക്കൾക്കൊപ്പം റീൽസിൽ വൈറലായി നടൻ മനോജ് കെ ജയൻ. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവർക്കൊപ്പം ഉല്ലസിക്കുന്ന താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോയിൽ മൂന്ന് അല്ല നാല് കുട്ടികളാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഭാര്യ ആശയെ തിരക്കിയും പലർ കമന്റുകൾ ചെയ്‌തിട്ടുണ്ട്. 

മക്കളുടെ പഠനാവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചു നാളുകളായി വിദേശത്തായിരുന്നു. ഷൂട്ടിങ് ഒഴിവുകളിൽ മനോജും ഇവിടെയ്‌ക്ക് പോകും. ശിശുദിനാശംസകൾ നേർന്ന് പോസ്റ്റ് ചെയ്‌ത വിഡിയോയ്‌ക്ക് താഴെ നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഭാര്യയ്‌ക്കും മക്കൾ‌ക്കുമൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

വിദോശത്തെ പഠനം പൂർത്തിയാക്കി കുഞ്ഞാറ്റ അടുത്തിടെ ഉർവശിയെ കാണാൻ ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. മകൾ വന്ന സന്തോഷം സോഷ്യൽമീഡിയ വഴി ഉർവശിയും പങ്കിവെച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ജയിലർ ആണ് മനോജ് കെ ജയന്റെതായി റിലീസ് ആയ അവസാന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി