ചലച്ചിത്രം

'അന്ന് ഫഹദിന് എന്റെ പ്രായമായിരുന്നു എന്ന് പപ്പ പറഞ്ഞു': ഓർമ ചിത്രവുമായി ആർതർ ആന്റണി

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടേയും വിവാഹം മലയാള ചലച്ചിത്രലോകം വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി പങ്കുവച്ച ഫഹദ് ഫാസിൽ–നസ്രിയ വിവാഹ ഫോട്ടോ ആണ് ശ്രദ്ധനേടുന്നത്.      

ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്യുന്ന ബാബു ആന്റണിയും മകൻ ആർതറുമാണ് ചിത്രത്തിലുള്ളത്. ‘പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും പങ്കെടുത്തപ്പോൾ എടുത്തതാണ്. അവിടെ വച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദ് എന്റെ പ്രായത്തിലായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്’- എന്ന കുറിപ്പിനൊപ്പമാണ് ആർതർ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് ആർതർ ആന്റണി. ബാബു ആന്റണി, മകന്‍ ആര്‍തര്‍ ബാബു ആന്റണി, ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാള്‍സ് ടെയ്‌ലര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്.  ഇടുക്കി ഗോൾഡിലും ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം