ചലച്ചിത്രം

‘ലിയോ’ ട്രെയിലറിലെ സ്ത്രീവിരുദ്ധപരാമർശം നീക്കണം; പരാതി

സമകാലിക മലയാളം ഡെസ്ക്

വിജയ് ചിത്രം ‘ലിയോ’യുടെ ട്രെയിലറിലെ സ്ത്രീവിരുദ്ധപരാമർശം നീക്കണമെന്നാവശ്യപ്പെട്ട് പരാതി. ട്രെയിലറിൽ വിജയ്‌യുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നാണ് ആവശ്യം. ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

സിനിമയിൽ സ്ത്രീകൾക്കുനേരെയുള്ള മോശം പ്രയോഗം ഉപയോഗിക്കുന്നതിലൂടെ തെറ്റായ സന്ദേമാണ് സമൂഹത്തിന് നൽകുന്നതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. സംഭാഷണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നെന്നും ട്രെയിലറിൽനിന്നും സിനിമയിൽനിന്നും സംഭാഷണം നീക്കണമെന്നും ബിജെപിയും ആവശ്യപ്പെട്ടു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 19നാണ് തിയറ്ററുകളിലെത്തുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം