ചലച്ചിത്രം

'മഞ്ജു വാര്യരെ പോലെ തന്നെ'; പാർവതിയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ്. കോട്ടൻ സാരിയിൽ ശാലീന സുന്ദരിയായാണ് പാർവതിയെ കാണുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരെ പോലെയുണ്ട് എന്നാണ് കമന്റുകൾ. 

ലൈറ്റ് യെല്ലോ സാരിയാണ് പാർവതി ധരിച്ചിക്കുന്നത്. അതിനൊപ്പം പ്രിന്റഡ് കോട്ടൻ ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. കറുത്ത പൊട്ട് കുത്തി സിംപിൾ ലുക്കിലാണ് ചിത്രങ്ങളിൽ പാർ‌വതിയെ കാണുന്നത്. എന്തായാലും പാർവതിയുടെ സാരി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സാരിയിൽ അതിസുന്ദരിയാണ് എന്നാണ് കമന്റുകൾ. ഇപ്പോൾ പഴയ പാർവതിയെ പോലെ ആയെന്നും കുറിക്കുന്നവരുണ്ട്. 

അടുത്തിടെ പാർവതിയുടെ ഫോട്ടോഷൂട്ടുകൾ ആരാധകരെ ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഴു, വണ്ടർ വുമൺ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കളാനിൽ പ്രധാന വേഷത്തിൽ പാർവതി എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു