ചലച്ചിത്രം

'ഊട്ടിയിലെ തണുപ്പില്‍ നാലു മണിക്ക് എഴുന്നേറ്റ് കുളിച്ച് സ്‌ക്രിപ്റ്റ് പഠിച്ച രണ്ടാം ക്ലാസുകാരി;  നീ അനുഗ്രഹിക്കപ്പെട്ടവളാണ്'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് താരം. കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരി രേവതി പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. കീര്‍ത്തിയുടെ ഒരു വിഡിയോയ്‌ക്കൊപ്പമാണ് പോസ്റ്റ്. അഭിനയത്രിയാവാന്‍ ചെറുപ്പം മുതല്‍ കീര്‍ത്തി നടത്തിയ പ്രയത്‌നങ്ങളെക്കുറിച്ചെല്ലാം രേവതി പറയുന്നുണ്ട്. 

രേവതിയുടെ കുറിപ്പ് വായിക്കാം

കാമറയ്ക്ക് മുന്നില്‍ നിന്ന് മാറി നില്‍ക്കുമ്പോഴുള്ള അവളുടെ വിഡിയോ ആരാധകര്‍ക്കായി സമര്‍പ്പിക്കുകയാണ്. എന്റെ സിനോപ്‌സിസ് ആത്മസമര്‍പ്പണത്തോടെ വായിക്കുകയാണ് അവള്‍. അത് വായിച്ചു തീര്‍ക്കാന്‍ അവള്‍ അവളുടെ വിലപ്പെട്ട സമയത്തിന്റെ കുറേഭാഗം ചെലവഴിച്ചു. ഇത്രയും നേരം എന്തു ചെയ്യുകയാണെന്നറിയാന്‍ ചെന്നപ്പോഴാണ് ഞാന്‍ ഇത് കാണുന്നതും വിഡിയോ എടുക്കുന്നതും. അവള്‍ വളരെ ശ്രദ്ധയോടെയാണ് അത് വായിച്ചത്, എന്നോട് ഒരുപാട് ചോദ്യങ്ങളും ചോദിച്ചു. ഈ ആത്മാര്‍ത്ഥതയാണ് അവളെ ഉന്നതിയില്‍ എത്തിക്കുന്നത്. 

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് ഊട്ടിയിലെ തണുപ്പില്‍ കുളിച്ച് സ്‌ക്രിപ്റ്റ് പഠിക്കുന്ന രണ്ടാം ക്ലാസുകാരിയായ കീര്‍ത്തിയെ. കുട്ടിക്കാലത്തു തന്നെ അവള്‍ കഠിന പ്രയത്‌നം ചെയ്തു. അവളുടെ സ്വപ്‌നത്തിനായി ഓരോ ദിവസും പ്രയത്‌നിച്ചു. സ്വപ്നം കണ്ട ജോലി തന്നെ ചെയ്യാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ് അവള്‍. അവളുടെ ജോലിയില്‍ അവള്‍ വിജയം പ്രാപിക്കുമെന്നും ദൈവം അവളുടെ കഴിവു തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി അനുഗ്രഹിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.  

അഭിനേതാവിന്റെ ജീവിതത്തിന്റെ മറുവശം എല്ലാവര്‍ക്കും അറിയാനാവില്ല. തിരക്കഥകള്‍ കേള്‍ക്കാന്‍ ചെലവഴിക്കുന്ന അനന്തമായ മണിക്കൂറുകള്‍, ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നത്, ആരാധകരെ പ്രീതിപ്പെടുത്താനായി ഏറ്റവും മികച്ച വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കാനായി മണിക്കൂറുകള്‍ ചെലവഴിക്കുന്നത്, ഇന്‍ഡസ്ട്രിയിലും വ്യക്തിജീവിതത്തിലുമുള്ള സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും നിരന്തരമായ യാത്രയും കാലാവസ്ഥയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും തൊഴിലും കുടുംബവും ഒരുപോലെ സന്തുലിതമായി നിലനിര്‍ത്തുന്നതും ഒന്നും അത്ര എളുപ്പമല്ല. പ്രത്യേകിച്ചും സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ അത് വിജയിച്ചാലും പരാജയപ്പെട്ടാലും സ്വന്തം മനസ്സാന്നിധ്യവും ധൈര്യവും കൈവിടാതെയിരിക്കുന്നത്. ഉയര്‍ച്ച താഴ്ചകള്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ഉള്ളതാണ്. കീര്‍ത്തി എപ്പോഴും ട്രോളുകളും കമന്റുകളും വകവയ്ക്കാതെ മുന്നോട്ടു പോകുകയും ധൈര്യം കൈവിടാതിരിക്കുകയും ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  അവള്‍ ആഗ്രഹിക്കുന്നതുപോലെ വര്‍ണാഭമായതും ഏറ്റവും മികച്ചതും സമ്പൂര്‍ണവുമായ ഒരു ജീവിതം ഞാന്‍ അവള്‍ക്ക് ആശംസിക്കുന്നു.  ഹാപ്പി ബര്‍ത്ത്‌ഡേ ഡി , നിന്നെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിനക്ക് നന്നായി അറിയാം. ഒരുപാട് സ്‌നേഹത്തോടെ രേവു. അര്‍ജുനും അവന്റെ ചിത്തിക്ക് ആശംസകള്‍ നേരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി

രണ്ടു ലോകകപ്പ് ടീമുകളുടെ സ്‌പോണ്‍സറായി നന്ദിനി, ആഗോള ബ്രാന്‍ഡിങ് ലക്ഷ്യം

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം