ചലച്ചിത്രം

'അയാളെ ഔട്ടാക്കാനൊന്നും പറ്റില്ല, നിങ്ങള്‍ ഔട്ടാകും; ജഗദീഷ് ഭീഷണിപ്പെടുത്തി'

സമകാലിക മലയാളം ഡെസ്ക്

എംജി ശ്രീകുമാറുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തന്നെ ജഗദീഷ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ശ്രീകുമാര്‍ തങ്ങളുടെ ആളാണെന്നും പുറത്താക്കാന്‍ നോക്കിയാല്‍ നിങ്ങളാകും ഔട്ടാകുക എന്നുമാണ് പറഞ്ഞത്. ഇപ്പോഴും താനത് മറന്നിട്ടില്ലെന്നും കൈതപ്രം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശ്രീകുമാര്‍ ഞങ്ങളുടെ ആളാണ്, അയാളെ ഔട്ടാക്കാനൊന്നും പറ്റില്ല, നിങ്ങള്‍ ഔട്ടാകും എന്ന് ജഗദീഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനൊന്നും പറയാന്‍ പോയില്ല. പക്ഷേ എന്റെ മനസില്‍ അത് ഇപ്പോഴുമുണ്ട്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അത്. ഒരു 25 കൊല്ലം മുന്‍പാണ്. എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എനിക്കറിയാം. ഇപ്പോഴും ഒന്നും ചെയ്യാനാവില്ല.- കൈതപ്രം പറഞ്ഞു. 

എംജി ശ്രീകുമാറുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അവരുടെ തോന്നലാണ് അത് എന്നുമാണ് അദ്ദേഹം പറയുന്നത്. ശ്രീകുമാര്‍ മികച്ച ഗായകനാണ്. എന്നാല്‍ ദാസേട്ടനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല എന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. 

ദാസേട്ടന്‍ എന്നു പറയുന്ന ഒരു മഹാമേരു അവിടെ നില്‍ക്കുന്നുണ്ട്. എനിക്ക് ദാസേട്ടന്‍ എന്നു പറഞ്ഞാല്‍ ആരാധനയാണ്. അത് ഇവര്‍ക്കൊന്നും പിടിക്കില്ല. ശ്രീകുമാര്‍ നല്ല പാട്ടുകാരനാണ്. നല്ല സുഹൃത്താണ്. എനിക്ക് ഇഷ്ടവുമാണ്. പക്ഷേ ദാസേട്ടനുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. എനിക്ക് ആരായിട്ടും പ്രശ്‌നമില്ല. എന്റെ ഒരു പാട്ട് ഇയാള്‍ പാടണ്ട എന്നു ഞാന്‍ പറയില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഗായകന്‍ ദാസേട്ടനാണ്. ഈശ്വര തുല്യമായ ശബ്ദമുള്ള വേറെ ഒരു ഗായകന്‍ ഇതുവരെ ജനിച്ചിട്ടില്ല.- കൈതപ്രം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍