ചലച്ചിത്രം

'ഗിയര്‍ മാറ്റേണ്ട സമയമായി'; ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ചു, സിനിമയിലേക്ക് തിരിച്ചുവരാന്‍ സാനിയ

സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ സമയം കൊണ്ട് സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. ഇതിനോടകം നിരവധി സിനിമകളിലാണ് താരം ഭാഗമായത്. എന്നാല്‍ അടുത്തിടെയാണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചത്. ലണ്ടനില്‍ ഉപരിപഠനത്തിന് പോകുന്നതിനായിട്ടാണ് താരം ബ്രേക്കെടുത്തത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലാണ് സാനിയ. 

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് താരം സിനിമയിലേക്ക് തിരിച്ചുവരുന്നതായി ആരാധകരെ അറിയിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ അവധി ലഭിക്കാതായതോടെയാണ് ലണ്ടനിലെ പഠനം ഉപേക്ഷിച്ച് തിരിച്ചുവരാന്‍ താരം തീരുമാനിച്ചത്. 

വലിയ കഥ ചെറുതായി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്‌നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാല്‍ ഗിയര്‍ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു. - എന്നാണ് സാനിയ കുറിച്ചത്. 

യുകെയിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്‌സ് എന്ന സര്‍വകലാശാലയില്‍ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വര്‍ഷമാണ് കോഴ്‌സ് ഉള്ളത്. ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയമാണ് സാനിയ അയ്യപ്പന്‍ തെരഞ്ഞെടുത്തത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാനില്‍ ഉള്‍പ്പടെ നിരവധി സിനിമകളിലാണ് സാനിയയ്ക്ക് അവസരമുള്ളത്. ഇത് ഒഴിവാക്കാന്‍ പറ്റാത്തതിനാലാണ് സാനിയ സിനിമ ലോകത്തേക്ക് തന്നെ തിരിച്ചുവരവ് നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്