ചലച്ചിത്രം

36 വര്‍ഷത്തിനു ശേഷം വീണ്ടും, കമല്‍ ഹാസന്‍- മണിരത്‌നം ചിത്രത്തിന് സൂപ്പര്‍ ടീം; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ക്ലാസിക് ചിത്രം നായകന് ശേഷം കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുകയാണ്. കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തേക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരമാണ് പങ്കുവച്ചത്. 

ചിത്രത്തിന്റെ ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പരിപാടിയുടെ വിഡിയോയും പങ്കുവച്ചത്. 1987ലെ നായകന്റെ ഓര്‍മകളുമായാണ് വിഡിയോ ആരംഭിക്കുന്നത്. കമല്‍ഹാസന്‍ മണിരത്‌നം ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്. പതിവുപോലെ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. 

 
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്‌നം, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രവി കെ ചന്ദ്രന്‍ കാമറ കൈകാര്യം ചെയ്യും. അന്‍പറിവ് മാസ്റ്റേഴ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫി. ഷര്‍മിഷ്ട റോയ്, ഏക്ത ലഖാനി എന്നിവരാണ് പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കോസ്റ്റിയൂം ഡിസൈനിങ്ങും ചെയ്യുന്നത്. ചിത്രത്തിന്റെ കാസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം ചിത്രം തിയറ്ററിലെത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ഫോണില്‍ ഇന്റര്‍നെറ്റ് പ്രശ്‌നം ഉണ്ടോ?, ഇതാ അഞ്ചുടിപ്പുകള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

അഫ്ഗാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് മരണം, വന്‍ നാശനഷ്ടം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു