ചലച്ചിത്രം

മകൾക്കൊപ്പം അഭിരാമിയുടെ ഓണാഘോഷം, കൽക്കിയുടെ മുഖം വെളിപ്പെടുത്തി താരം: ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ മാതൃദിനത്തിലാണ് നടി അഭിരാമി ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം ലോകത്തെ അറിയിച്ചത്. ഇപ്പോൾ മകൾക്കൊപ്പമുള്ള ഓണം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഭർത്താവ് രാഹുലിനേയും കൽക്കിയേയും ഇവരുടെ വളർത്തുനായ ആയ മാം​ഗോയേയും ചിത്രത്തിൽ കാണാം. ആദ്യമായാണ് അഭിരാമി മകളുടെ മുഖം പരസ്യമാക്കുന്നത്. 

‘എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. എന്റെ ഭർത്താവിനെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്.. അതിലേക്ക് ഒരു കുഞ്ഞിനെയും നായയെയും ചേർത്തു വയ്ക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് രസകരമായ ചിത്രങ്ങൾ ലഭിക്കും.’- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ കാണുന്നത്. സെറ്റ് സാരിയിലാണ് അഭിരാമിയെ കാണുന്നത്. കുട്ടി പട്ടുപാവാടയിലാണ് കൽക്കി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അവസാനം കൽക്കിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

കഴിഞ്ഞ മാതൃദിനത്തിലാണ് പെൺകുഞ്ഞിനെ ദത്തെടുത്തുവെന്ന വിവരം നടി ആരാധകരുമായി പങ്കുവയ്ക്കുന്നത്. പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറഞ്ഞിരുന്നു.

ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ  ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാ‍ർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.- അഭിരാമി കുറിച്ചു. 2009ൽ ആണ് ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനനും അഭിരാമിയും വിവാഹിതരായത്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം